കോട്ടയം: കോട്ടയം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ക്രിസ്ത്യന്‍ ചര്‍ച്ചസ് ഫെഡറേഷന്റെ (സിസിഎഫ്) ഉദ്ഘാടനം കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ 18നു രാവിലെ 10നു നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് റോയി വാരിക്കാട്ട് അധ്യക്ഷത വഹിക്കും.
യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്, മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്, എംജിഎം ഗ്രൂപ്പ് ചെയര്മാന് ഡോ. ഗീവര്‍ഗീസ് യോഹന്നാന്, ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍, മാര്‍ത്തോമ്മ സഭാ അല്മായ ട്രസ്റ്റി അന്‍സില്‍ സഖറിയാ കോമാട്ട്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് അഡ്വക്കസി ഡയറക്ടര്‍ സ്റ്റാന്‍ലി ജോര്‍ജ്, തോമസ് ജോണ്സണ് കോര്‍എപ്പിസ്കോപ്പ, ക്രിസ്ത്യന്‍ ബിസിനസ് ഫോറം ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ സേവ്യര്‍കുട്ടി പുത്തേത്ത്, ഡോ. ടി.ടി. പ്രവീണ്‍, ഫാ. മാത്യൂസ് കെ. ജോര്‍ജ്, തോംസണ്‍ പി. ജോഷ്വാ, എം.പി. ജോര്‍ജ് കോര്‍എപ്പിസ്കോപ്പ, ഫാ. ജോസ് ബെയ്സില്‍ പ്ലാത്തോട്ടം, അനി ജോര്‍ജ്, രാജന് കണ്ണാട്ട്, ഫെയ്ത്ത്സണ്‍ വര്‍ഗീസ്, സജി മുട്ടം, ഷാജി ജോര്‍ജ്, രാജു കെ. തോമസ്, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ എന്നിവര്‍ പ്രസംഗിക്കും.
രാജ്യത്തെ എപ്പിസ്കോപ്പല്‍, പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളുടെ സംഘടനയാണ് സിസിഎഫ്. പത്രസമ്മേളനത്തില്‍ റോയി വാരിക്കാട്ട്, ജനറല്‍ സെക്രട്ടറി ജോഷ്വാ മാത്യു, ഡോ. റോബിന് പി. മാത്യു, ആമ്പല്‍ ജോര്‍ജ്, അരുണ്‍രാജ് പൂയപ്പള്ളി, ജോസഫ് ജെ. കല്ലറയ്ക്കല്‍, ടിജി കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.